പെണ്ണേ.....
അതെന്തായാലും നന്നായി...
"ഇല്ല്യോണം താമസിച്ചാലും വന്നല്ലോ...."
അതുമതി....
പ്രതികരണം ലഭിക്കാതെ മറുപടി യെഴുതുകയില്ലെന്ന ദു:ശ്ശാഠ്യത്തിന്റെ പേരില്‍ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു ഇത്ര നാളും....
മറുപടി എന്താണെന്നുള്ളത് എന്നെ സംബന്ധിച്ച് അപ്രസക്തമാണെന്ന് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണല്ലോ...
പക്ഷേ.. അതെന്തായാലും തുറന്നു പറയിക്കുക എന്നുള്ളതായിരുന്നു എന്റെ ദൗത്യം...
അതില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു....
അങ്ങിനെ ഈ യാത്രയുടെ സുപ്രധാനമായ ഒന്നാമത്തെ കടമ്പ ഞാന്‍ വിജയകരമായി തരണം ചെയ്തു എന്ന് അല്‍പം അഹങ്കാരത്തോടെയാണെങ്കിലും പറഞ്ഞുകൊള്ളട്ടെ....
ഹൊ... !!! എന്തൊരു ഇടിയാണ് വെട്ടിയത്... മഴ ഇന്നു തുടങ്ങിയതേയുള്ളൂ... എങ്കിലും എന്തൊരു ഇടിയാണ് വെട്ടിയത്.... ശരിക്കും ഒരു വില്ലൊടിഞ്ഞ പോലെ....
കൂടുതല്‍ എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല....
നിന്നോടുള്ള പ്രണയം അധികരിച്ചതുകൊണ്ടല്ല....
അഹങ്കാരം കൊണ്ട്.....
നേടിയെടുത്ത വിജയത്തിലുള്ള അഹമ്മതി കൊണ്ട്.....
തല്‍ക്കാലം നിര്‍ത്തുന്നു....
എന്ന്...
ചെക്കന്‍...
Tuesday, June 17, 2008
Subscribe to:
Comments (Atom)